Thursday, April 26, 2012

ജീവിതത്തില്‍ തെറ്റ് ചെയ്യാത്ത ആളുകള്‍ കുരവായിര്കും
ഉമര്‍(റ) പറഞ്ഞ ശ്രദ്ധേയമായൊരു വചനമുണ്ട്‌;

``നിശ്ശബ്ദനായിരുന്നതിന്റെ പേരില്‍ എനിക്കൊരിക്കലും ദു:ഖിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ സംസാരിച്ചതിന്റെ പേരില്‍ പലപ്പോഴും ദു:ഖിക്കേണ്ടി വന്നിട്ടുണ്ട്‌.''

വ്യക്തിത്വത്തിന്റെ സൂക്ഷ്‌മമായ അളവുകോലുകളിലൊന്നാണ്‌ സംസാരം. മറ്റുള്ളവരെ അളക്കും മുമ്പ്‌ സ്വന്തത്തെ വിലയിരുത്താനും വാക്ക്‌ തന്നെയാണ്‌ മികച്ച മാര്‍ഗം. `സംസാരം കുറച്ചാല്‍ പാപങ്ങള്‍ കുറയ്‌ക്കാം' എന്ന്‌ ഉമറുബ്‌നു അബ്‌ദുല്‍അസീസ്‌ പറഞ്ഞത്‌ വെറുതെയല്ല. വാക്കിന്റെ വില അറിയുമ്പോള്‍ അളന്നുമുറിച്ചു മാത്രം അതുപയോഗിക്കുന്ന അവസ്ഥ വരും. ഇല്ലെങ്കില്‍ പിന്നീട്‌ ദു:ഖിച്ചുകൊണ്ടേയിരിക്കും. നല്ല സംസാരമെന്ന ഒറ്റക്കാരണത്താല്‍ അല്ലാഹുവിങ്കല്‍ ഒരാള്‍ക്ക്‌ ഉന്നതസ്ഥാനം കൈവരുമെന്ന്‌ തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌. സൂക്ഷ്‌മമായല്ലാതെയാണ്‌ വാക്കുകളെങ്കില്‍ നേരെ തിരിച്ചുമാകും അവസ്ഥ.
കണ്ടതെല്ലാം പറയാനുള്ളതോ കേട്ടതെല്ലാം വിശ്വസിക്കാനുള്ളതോ അല്ലെന്ന്‌ വീണ്ടും വീണ്ടും നമ്മള്‍ സ്വന്തത്തോട്‌ ഉപദേശിച്ചുകൊണ്ടിരിക്കണം. ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നല്ല വാക്കു പറയുക. എങ്കില്‍ നിങ്ങളുടെ കര്‍മങ്ങള്‍ അവന്‍ നല്ലതാക്കും. നിങ്ങള്‍ക്ക്‌ പാപങ്ങള്‍ പൊറുത്തുതരും.'' (അഹ്‌സാബ്‌ 70,71)
സൂക്ഷ്‌മതയുള്ള വാക്കുകള്‍ കൊണ്ട്‌ സൂക്ഷ്‌മതയുള്ള ജീവിതം പണിയാം. നല്ല വാക്കുകളാല്‍ നല്ല വ്യക്തിത്വം കൈവരുമെന്നതുമുറപ്പ്‌. പറഞ്ഞുപോയ വാക്കുകള്‍ ഒരിക്കലും നമ്മെ സങ്കടപ്പെടുത്താതിരിക്കട്ടെ. പറയാതിരുന്ന വാക്കുകള്‍ എന്നും ആശ്വാസവുമാകട്ടെ.

No comments:

Post a Comment